Friday, January 21, 2011

കൂട്ടിലകപ്പെട്ട ജന്മങ്ങള്‍

കൂട്ടിലകപ്പെട്ട വളര്‍ത്തു മൃഗത്തെ പോലെയുള്ള ജീവിതം. ചുറ്റുമുള്ളവര്‍ സമ്പന്നതയുടെ അറേബ്യന്‍ കാറ്റില്‍ പറന്നുല്ലസിക്കുമ്പോയും  എന്ടെ മനസ്സ് കൊതിച്ചത് സ്വതന്ത്രമയൊന്നു ജീവിക്കാന്‍ മാത്രം. ബന്ധനങ്ങള്‍ പൊട്ടിച്ചെറിയാന്‍ മുതിരുമ്പോഴെല്ലാം ബാധ്യതകള്‍ എന്ടെ തടങ്കല്‍ ജീവിതത്തിന്ടെ സമയം നീട്ടിക്കൊണ്ടിരുന്നു. എന്ടെ സുഘവും സന്തോഷവും മാറ്റി വെക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി, എന്നെ ആശ്രയിക്കുന്നവരുടെ സമധാനമായ ജീവിതത്തിനു വേണ്ടി.
ഒരുനാള്‍ ഞാനും സ്വതന്ത്രനാവും സങ്കടങ്ങളില്ലാത്ത  ഒരു കാലം ജീവിച്ചു തീര്‍ക്കാന്‍. 
"ഓരോ പ്രവാസിയും മനസ്സിനെ ആശ്വസിപ്പിക്കുന്നു"


    

Friday, December 10, 2010

കഠിനമായ ചൂടിനൊപ്പം ഉണങ്ങിക്കൊണ്ടിരുന്ന മനസ്സിനും ശരീരത്തിനും ഒരല്‍പം   ആശ്വാസമേകിയിരുന്നത് എന്‍ടെ നാടിനെക്കുറിച്ചുള്ള തണുത്ത ഓര്‍മമകളായിരുന്നു. ഒറ്റപ്പെടലിന്‍ടെയും വേര്‍പാടിന്‍ടെയും നൊമ്പരങ്ങള്‍ക്ക് രണ്ടു വയസ്സ് തികഞ്ഞിരിക്കുന്നു. തിരിച്ചു പോകാനുള്ള മോഹത്തിന് കാഠിന്യം കൂടിയത് പോലെ. ദിന രാത്രങ്ങളുടെ കൊഴിഞ്ഞു പോക്കിന്  ദൈര്‍ഘ്യം കൂടുതല്‍ എടുക്കുന്നു.
തിരികെ പറക്കാനുള്ള ദിനവും സ്വപ്നം കണ്ടു കൊണ്ട് റോഡരികിലുള്ള ഈന്തപ്പനയുടെ ചുവട്ടില്‍ ഞാനിരിന്നു. 
ഒരിളം കാറ്റ് എന്നെ തലോടിക്കൊണ്ട് കടന്നുപോയി. കടലിനക്കരെ നിന്നും എന്‍ടെ നാട്‌ എന്നെ വിളിക്കുന്നു.മനസ്സ്‌ മന്ത്രിച്ചു   ഞാന്‍ വരാം.... ഞാന്‍ വരാം